Ticker

6/recent/ticker-posts

വിവാഹ വീട്ടിൽ പ്ലക്കാർഡുകളുമായി സ്ത്രീകളുടെ പ്രതിഷേധം

കാഞ്ഞങ്ങാട്: വിവാഹ വീട്ടിൽ പ്ലക്കാർഡുകളുമായി സ്ത്രീകളുടെ പ്രതിഷേധം . കാഞ്ഞങ്ങാടി നടുത്തുള്ള ഒരു വീട്ടിൽ ഇന്ന് നടന്ന വിവാഹ
ആഘോഷത്തിനിടയിലാണ് സംഭവം. വധുവിന്റെ അടുത്ത ബന്ധു നിരവധി പേരിൽ നിന്ന് ബിസിനസിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങിയിരുന്നുവെന്നും എന്നാൽ ലാഭവിഹിതമോ വാങ്ങിയ തുകയോ നൽകാതെ  കബളിപ്പിക്കുകയായിരുന്നു
വെന്നാണ് പരാതി. തട്ടിപ്പിനിരയായ ഏ
ഴോളം സ്ത്രീകളാണ്  പ്ലക്കാർഡുമായി വിവാഹ വീട്ടിലെത്തിയത്.ഇത് വിവാഹത്തിനെത്തിയവരും പ്രതിഷേധക്കാരും ഏറെനേരം  വാക്കേറ്റത്തിന് കാരണമായി. വിവരമറിഞ്ഞ് പൊലിസും സ്ഥലത്തെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സ്ത്രീയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. നാളെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ സൽക്കാര സ്ഥലത്തെത്തിയും പ്രതിഷേധിക്കുമെന്നറിയിച്ചാണ് സ്ത്രീകൾ പിൻവാങ്ങിയത്. തീരദേശ മേഖലയിലടക്കമുള്ള സ്ത്രീകളാണ് പ്രതിഷേധിച്ചത്.
Reactions

Post a Comment

0 Comments