Ticker

6/recent/ticker-posts

തൃക്കണ്ണാട് രൂക്ഷമായ കടൽക്ഷോഭം നിരവധി വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറി

കാഞ്ഞങ്ങാട് :തൃക്കണ്ണാട് , ഗോപാൽ പേട്ട സ്ഥലത്ത് രൂക്ഷമായ കടൽക്ഷോഭം ഉണ്ടായി കൊണ്ടിരിക്കുന്നു . പല വീടുകളിലേയ്ക്കും തിരമാല ശക്തമായി അടിച്ചു കയറി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.  
അപകടാവസ്ഥയിലുള്ള വീടുകളിൽ നിന്ന് മാറി താമസിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.ഉപ്പള വില്ലേജ് musodi കടൽ ക്ഷോഭം ഉണ്ടായതിനെ തുടർന്ന് ഇസ്മായിൽ എന്നവരുടെ വീടിനു ഭാ ഗികമായി നഷ്ടം സംഭവിച്ചു  കുടുംബത്തെ അവിടെ നിന്നും മാറ്റി പാർപ്പിച്ചു.

തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് 22-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തമിഴ്‌നാട് തീരത്ത് 22-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ബന്ധപെട്ടവർ അറിയിച്ചു.
Reactions

Post a Comment

0 Comments