Ticker

6/recent/ticker-posts

കാറഡുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളിക്കര സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടി 3 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാറഡുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളിക്കര സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ന്ന പരാതിയിൽ 3 പേർക്കെതിരെ പൊലീസ് കേസ്. പള്ളിക്കര ബേക്കൽ ഫോർട്ട് അനീസ് മഹാളിൽ ബി. അബൂബക്കറിൻ്റെ പരാതിയിൽ ബേക്കൽ സ്വദേശികളായ റാഷിദ്, സമീർ, ഇസ്മയിൽ എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മെയ് 22നും 31 നും ഇടയിലുള്ള ദിവസം കാറഡുക്ക ബാങ്ക് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നാം പ്രതി 240000 രൂപയും രണ്ടാം പ്രതി 150000 രൂപയും പരാതിക്കാരനിൽ നിന്നും വാങ്ങുകയും വീണ്ടും പണം നൽകാത്തതിനെ തുടർന്ന് രണ്ടാം പ്രതി
കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments