Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് സംശയ സാഹചര്യത്തിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംശയ സാഹചര്യത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിട്ടികലിയൻ തറയിലെ
കെ.ജി.ഷൈജു 46 വിനെയാണ് അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാൻ്റ് പരിസരത്തെ റോഡരികിൽ നിന്നും ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറാണ് കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന സംശയത്തിൽ ഒരു യുവാവിനെ യാത്രക്കാർ പിന്തുടർന്ന് പിടികൂടി
പൊലീസിന്
കൈമാറി. ഇന്ന് വൈകീട്ടാണ് സംഭവം.
Reactions

Post a Comment

0 Comments