Ticker

6/recent/ticker-posts

ഹോട്ടൽ മാലിന്യം പുല്ലൂർ തോട്ടിൽ തള്ളാനെത്തിയ ടാങ്കർ ലോറി പിടിയിൽ 40000 രൂപ പിഴ ചുമത്തി

കാഞ്ഞങ്ങാട് : ടാങ്കർ ലോറിയിലെത്തിച്ച ഹോട്ടൽ മാലിന്യം തോട്ടിൽ ഒഴുക്കാൻ ശ്രമം. ടാങ്കർ ലോറി ഹൈവേ പൊലീസ് പിടികൂടി. ദേശീയ പാതയിൽ പുല്ലൂർ പാലത്തിന് സമീപം മാലിന്യം തള്ളാനെത്തിയ വാഹനത്തെയാണ്  പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന മാലിന്യം തോട്ടിലൊഴുക്കാനായിരുന്നു ശ്രമം. അമ്പലത്തറ പൊലീസിന് കൈമാറിയ ടാങ്കർ ലോറി പിന്നീട്പൊലിസ് പഞ്ചായത്തിന് കൈമാറി.ടാങ്കർ ലോറി ഡ്രൈവർ ഉപ്പളയിലെ അബ്ബാസിനെതിരെ നടപടി സ്വീകരിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് ടാങ്കർലോറിക്ക്40000 രൂപ പിഴ ചുമത്തി.

Reactions

Post a Comment

0 Comments