കാഞ്ഞങ്ങാട് :പള്ളി പരിസരത്ത് മരണത്തോട് മല്ലടിച്ചു കിടന്ന വയോധികന് രക്ഷകരായി സന്നദ്ധ സംഘടന പ്രവർത്തകരായ ഒരു കൂട്ടം യുവാക്കൾ.യൂത്ത് വോയിസ് പടിഞ്ഞാറിൻ്റെ പ്രവർത്തകരാണ് ഈ യുവാക്കൾ. കണ്ണൂർ ചക്കരക്കല്ല് സ്വദേശി കെ.ടി. അബ്ദുൽ റഷീദി 70 നാണ് യുവാക്കളുടെ കാരുണ്യത്തിൽ ജീവൻ തിരിച്ചു കിട്ടിയത്. അപരിചിതനെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച യുവാക്കൾ മാതൃകയായി.നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിശ്രദ്ധേയരായ റഹ്മാൻ പാണത്തൂർ, ഷംസുദ്ദീൻ ആറങ്ങാടി, അൻവർ പള്ളിപ്പുഴ, സലിം പാറപ്പള്ളി,സമീർ പള്ളിപ്പുഴ എന്നിവരാണ് അബ്ദുൽ റഷീദിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ തുണയാ യത്.കഴിഞ്ഞദിവസം മാണിക്കോത്ത് മഡിയൻ പള്ളിക്ക് സമീപത്താണ് അവശനിലയിൽ കണ്ടത്.മല മൂത്രവിസർ ജനത്തിൽ കിടന്ന വയോധികനെ വൃത്തിയാക്കിയതിനു ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജില്ലാശുപത്രിയിൽ എത്തിച്ച് ചികിൽസ ഉറപ്പാക്കി. നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതോടെ ഇവിടെനിന്ന് ആംബുലൻസ് വിളിച്ച് രാത്രി ഏറെ വൈകിചക്കരകല്ലിലെത്തി. ബന്ധുക്കളെത്താതായതോടെ ചക്കരകല്ല് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോൾ സമയം ഇന്നലെ പുലർച്ചെ 4 മണി. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞതോടെ ഇതേ ആംബുലൻസിൽ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് ഇവിടത്തെ സി എച്ച്. സെൻ്റർ പ്രവർത്തകരെ ബന്ധപ്പെട്ടു. അബ്ദുൽ റഷീദിൻ്റെ ചുമതല ഇവർ ഏറ്റെടുത്തതോടെ കാരുണ്യ പ്രവർത്തകർ രാവിലെപരിയാരത്തു നിന്നും മടങ്ങുകയായിരുന്നു.
0 Comments