Ticker

6/recent/ticker-posts

ജില്ലയിലെ ഏറ്റവും വലിയ പാലം ദേശീയ പാതയിലെ കാര്യങ്കോട് പാലം തുറന്നു

നീലേശ്വരം :കാര്യങ്കോട് പാലം ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജില്ലയിലെ ഏറ്റവും വലിയ പുഴയിലൂടെയുള്ള പാലമാണിത്. 
ആറ് പതിറ്റാണ്ട് പഴക്കമുള്ള പഴയ പാലത്തിന് പകരമാണിത്.
  1963 എപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലം തുറന്നു കൊടുത്തത്. പാലം വരുന്നതിനു മുന്‍പ് കാര്യങ്കോട് പഴയകടവില്‍ നിന്ന് ചങ്ങാടത്തില്‍ ആയിരുന്നു ആളുകൾ മറുകരയിലെത്തിയിരുന്നത്. 
1957ല്‍  ഇ.എം.എസ്. സര്‍ക്കാര്‍ പുതിയ രൂപരേഖ തയ്യാറാക്കിയാണ് പാലം പണി തുടങ്ങിയത്. മംഗലാപുരം-ചെറുവത്തൂര്‍ തീരദേശ റോഡ് എന്ന പേരിലാണ് അന്ന് പാത അറിയപ്പെട്ടത്. 302 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. പഴയ പാലത്തെക്കാള്‍ 90 മീറ്റര്‍ നീളം കൂടുതലുണ്ട്. പുതിയ പാലത്തിന് 3 വരി പാതയാണ്  ദേശീയപാത അതോറിറ്റി വിദഗ്ധ സംഘം പാലം പരിശോധിച്ചിരുന്നു. പഴയ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ പാലം  തുറന്ന് കൊടുക്കുകയായിരുന്നു.
 ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച രണ്ട് വരി പാത സമീപത്ത് ഒന്നുകൂടെ നിർമ്മാണം നടക്കുന്നുണ്ട് പഴയ കാര്യങ്കോട് പാലം  ഓർമ്മയായി.
Reactions

Post a Comment

0 Comments