കാസർകോട് :
സ്കൂളിന് നേരെ അതിക്രമം പിഞ്ച് കുട്ടികളുടെ പുസ്തകങ്ങൾ സ്കൂളിനുള്ളിൽ
കൂട്ടിയിട്ട് തീവെച്ച് നശിപ്പിച്ചു. ബോവിക്കാനം എ. യു. പി. എസ്
സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം നടന്നത്.
കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് ചാരമാക്കിയ നിലയിലായിരുന്നു. രാവിലെ അധ്യാപകർ സ്കൂളിൽ എത്തിയപ്പോഴാണ് തീയിട്ടത് ശ്രദ്ധയിൽ പ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചു.
0 Comments