Ticker

6/recent/ticker-posts

പ്രഥമ ചികിൽസ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് പെയിൻ ,പാലിയേറ്റീവ് കെയർ സൊസൈറ്റി, ഐഷാൽ ഹോസ്പിറ്റലുമായി ചേർന്ന് ആശാവർക്കേഴ്സിനും സൊസൈറ്റി വോളന്റിഴ്സിനും പ്രഥമ ചികിത്സ ക്ലസ് നൽകി. പ്രാഥമിക ചികിത്സ, രോഗി പരിചരണം,രോഗിക്കും കുടുംബങ്ങൾക്കും മാനസിക ബലം നൽകൽ,മെഡിസിൻ നൽകൽ, ഹോസ്പിറ്റലിൽ എത്തിക്കൽ എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.പ്രഥമ ചികിത്സ ക്യാമ്പ് കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റൽ മാനേജർ മുഹമ്മദ്‌ ഷമീം ഉദ്ഘാടനം ചെയ്തു. പെയിൻ, പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ സി. കുഞ്ഞിരാമൻ നായർ  അധ്യക്ഷനായി.
       പ്രഥമ ചികിത്സ ക്ലാസുകൾക്ക് ഐഷാൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവൻ ഡോ ശിവരാജ് നേതൃത്വം നൽകി.റോബിൻ തോമസ്, കെ. പൂർണിമ  ഡെമോൺസ്ട്രഷൻ ക്ലാസ് കൈകാര്യം ചെയ്തു.
സൊസൈറ്റി രക്ഷാധികാരികളായ ശ്രീകണ്ഠൻ നായർ ,  പത്മനാഭൻ ,സൊസൈറ്റി ഹോം കെയർ ലീഡർ ഗോകുലനന്ദൻ ,സൊസൈറ്റി ട്രഷറർ സി. എ. പീറ്റർ,ഫിലിപ്പ് ജോസഫ്, പ്രസാദ് , സുശീല രാജൻ, സുശീല ഭാസ്കരൻ സംസാരിച്ചു.
പെയിൻ ,പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി ജോഷിമോൻ  സ്വാഗതവും ഐഷാൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ അമൃത നന്ദി അറിയിച്ചു.
Reactions

Post a Comment

0 Comments