കാഞ്ഞങ്ങാട് :കോട്ടിക്കുളത്ത് നിന്നും മാതാവിനെയും രണ്ട് മക്കളെയും ചിത്താരികടപ്പുറത്ത് നിന്നും യുവതിയേയും കാണാതായതായി പരാതി. കോട്ടിക്കുളത്ത് നിന്നും 32 കാരിയേയും 11 വയസും ഒന്നര വയസു മുള്ള മക്കളെയുമാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇന്നലെ രാവിലെ ബേക്കലിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി.
ചിത്താരികടപ്പുറത്ത് നിന്നും 37 കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ല. ഭർത്താവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments