കാഞ്ഞങ്ങാട്:പുതിയ കോട്ട അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്ന് ജനറേറ്ററിന്റെ വിഷപ്പുക ശ്വസിച്ച് ലിറ്റിൽ ഫ്ളവർ സ്കൂളിലെ
50 ലേറെ പെൺ കുട്ടികൾ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ഇന്ന് ചേർന്ന സ്കൂൾ മാനേജ്മെൻ്റ് ,പി.ടി.എ യോഗത്തിൽ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ സ്കൂൾ അധികൃതർ നേരത്തെ ഹോസ്ദുർഗ് പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എഫ്. ഐ. ആർ റജിസ്ട്രർ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ചികിൽസ തേടിയ കുട്ടികൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.
0 Comments