കാഞ്ഞങ്ങാട് : സ്കൂട്ടർ മോഷ്ടിച്ച് പണം കവർന്ന ശേഷം സ്കൂർ ഉപേക്ഷിച്ചു. ആ വിയിലെ അൻസീറിൻ്റെ സ്കൂട്ടിയാണ് മോഷ്ടിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. നോർത്ത് കോട്ടച്ചേരി റോഡരികിൽ നിർത്തിയിട്ട്തൊട്ടടുത്ത കടയിൽ കയറിയ നിമിഷങ്ങൾക്കകമായിരുന്നു മോഷണം. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. ഈ സ്കൂട്ടർ പിന്നിട് അരകിലോമീറ്റർ അകലെ തെക്കെപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കിട്ടി. എന്നാൽ വാഹനത്തിൻ്റെ സീറ്റിനടിയിലെ ഡിക്കിൽ സൂക്ഷിച്ചിരുന്ന 28000 രൂപ മോഷ്ടിച്ചു. ഹോസ് ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിറ്റി മാൾബിൽഡിംഗിൻ്റെ അടക്കം വാടക വാങ്ങുന്നജോലിക്കാരനായ അൻസീർ വാടക വാങ്ങാൻ പോകുന്ന യാത്രക്കിടെയാണ് സംഭവം.
0 Comments