കാസർകോട്:ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദൂർ ദേലംപാടി പഞ്ചിക്കൽ എസ്.വി.എ എ.യു. പി സ്കൂളിൻ്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയ
പ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആദൂർ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ച വരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments