Ticker

6/recent/ticker-posts

റാണിപുരത്ത് വൻ തിരക്ക് വനം വകുപ്പിന് ലക്ഷം വരുമാനം

കാഞ്ഞങ്ങാട് : ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്ത് ഇന്ന് അനുഭവപെട്ടത്
വൻ തിരക്ക്. വനം വകുപ്പിന് ഇതേ തുടർന്ന് ഇന്നത്തെ വരുമാനം ലക്ഷം കടന്നു.അവധി ദിവസമായ ഇന്ന് രാവിലെ മുതൽ റാണിപുരത്തേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കായിരുന്നു. മഴക്കാല കാലാവസ്ഥ ആസ്വദിക്കാനാണ് കൂട്ടത്തോടെ ആളുകളെത്തിയത്. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
 2 600 പേരാണ്
 ഞായറാഴ്ച മാത്രം എത്തിയത്.
ടിക്കറ്റെടുത്താൽ രണ്ടര കിലോമീറ്റർ ദൂരം വനത്തിനുള്ളിൽ സഞ്ചരിക്കാം. വന സൗന്ദര്യം നുകരാം. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെയും കാണാം. രാവിലെ കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്കെത്തിയ കെഎസ് ആടി സി ബസിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. വനം വകുപ്പ് നേരിട്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നതും നിയന്ത്രിക്കുന്നതും.
Reactions

Post a Comment

0 Comments