Ticker

6/recent/ticker-posts

കൊച്ചിയിൽ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17കാരന്‍ ഷോക്കേറ്റ് മരിച്ചു

കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്. പൊള്ളലേറ്റ ആന്റണി ജോസ് ആശുപത്രിയിലാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Reactions

Post a Comment

0 Comments