കാഞ്ഞങ്ങാട്: പേര മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഗൃഹനാഥൻ മരിച്ചു.പൗരപ്രമുഖനും കോളിച്ചാലിലെ ടെക്സ്റ്റൈൽസ് വ്യാപാരിയുമായ
ഉമ്മർ ഹാജി 69ആണ് മരിച്ചത്.വിവാഹ തിരക്ക് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയതായിരുന്നു. 11 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .
ദീർഘ കാലം ഷാർജ ദൈദിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന ഉമ്മർ ഹാജി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ടിപ്പ് ടോപ് എന്ന പേരിൽ ടെക്സ്റ്റയിൽസ് ആരംഭിക്കുകയായിരുന്നു.
കോളിച്ചാൽ ജുമാ മസ്ജിദ് ട്രഷററായി ദീർഘ കാലം പ്രവർത്തിച്ചു .മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഉമ്മർ ഹാജിയുടെ മരണം കോളിച്ചാലിനെ ദുഃഖത്തിലാഴ്ത്തി. പരേതനോടുള്ള ആദരസൂചകമായി കോളിച്ചാലിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചു ഹർത്താൽ ആചരിക്കുകയാണ്.
ബീഫാത്തിമയാണ് ഭാര്യ.
നസീർ ( ഷാർജ ) സുഹൈൽ( അബുദാബി ) സമീറ,ഫൗസിയ എന്നിവർ മക്കളും അബുദാബിയിലെ സാമൂഹ്യ പ്രവർത്തകനും സീക് പ്രസിഡന്റുമായ കരീം കള്ളാർ, നിസാർ കുശാൽ നഗർ , ഷമീമ ബേക്കൽ എന്നിവർ മരു മക്കളുമാണ്.
0 Comments