കാഞ്ഞങ്ങാട് : റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാൻ വെട്ടിച്ച കാർ സ്കൂട്ടിയിലി ടിച്ചു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി പൂർണ്ണമായും തകർന്നു.ഇന്ന് വൈകിട്ട് ആറങ്ങാടി ദേശീയപാതയിൽ മദ്രസയുടെ മുന്നിലാണ് അപകടം. സ്കൂട്ടി ഓടിച്ച യുവാവ് തെറിച്ചു വീണ് പരുക്കുകളോടെ രക്ഷപ്പെട്ടു . യുവതിയും കാറടിക്കാതെ രക്ഷപ്പെട്ടു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ
റോഡിന് പുറത്തേക്ക് പാഞ്ഞ് മണ്ണ് കൂനയിൽ തട്ടിമറിയാതെ നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
0 Comments