നീലേശ്വരം :
നീലേശ്വരം മൂന്നാംകുറ്റി ബീവറേജസ് മദ്യശാലയുടെ ഷട്ടർ തകർത്ത് കവർച്ച. ഇന്ന് രാവിലെയാണ് കവർച്ച നടന്നതായി കാണുന്നത്. പണി ആയുധമുപയോഗിച്ച് ഷട്ടർ തകർത്ത നിലയിലാണ്. പണി ആയുധം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സി. സി. ടി വി ക്യാമറ തകർത്തേ ശേഷമാണ് കവർച്ച നടന്നിട്ടുള്ളത്. പതിനായിരം രൂപയുടെ ചില്ലറ നാണയം നഷ്ടപ്പെട്ടു. മദ്യം നഷ്ടപ്പെട്ടത് സംബന്ധിച്ച് കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമെ വ്യക്തമാകൂ. നീലേശ്വരം എസ്.ഐ മാരായ വിഷ്ണു പ്രസാദ്, മധുസൂദനൻ മടിക്കൈ സ്ഥലത്തെത്തി.
0 Comments