കാഞ്ഞങ്ങാട്:ഉപയോഗിച്ച് കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. സമിപത്തുണ്ടായിരുന്ന വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപെട്ടു. തകരാറിനെ
തുടർന്ന് കമ്പനി ഫ്രം ചട്ട മാത്രം മാറ്റി നൽകിയ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത് .
പള്ളിക്കര കല്ലിം കാലിലെ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് വാഷിംഗ് മെഷീൻ ഉഗ്ര ശബ്ദത്തിൽ പൊട്ടിയത്.വാഷിംഗ് മെഷീന്റെ ഡ്രയറിന്റെ ഭാഗമാണ് പൊട്ടിത്തെറിച്ചത്.കഴിഞ്ഞവർഷം നവംബറിലാണ് മെഷീൻ വാങ്ങിയത്. ഈ വർഷം ഏപ്രിലിലാണ് ആദ്യം തകരാറിലായത്.കമ്പനിയിലും കടയിലും പരാതി നൽകിയെങ്കിലും ആദ്യം ഗൗനിച്ചിരുന്നില്ല. പിന്നീട് മെഷീൻ മാറ്റി തരാമെന്ന്അറിയിച്ചെങ്കിലും എത്താൻ കുറെ സമയം എടുക്കുമെന്നാണ് പറഞ്ഞത്.
0 Comments