Ticker

6/recent/ticker-posts

ശ്രുതി ചന്ദ്രശേഖരൻ രണ്ട് യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും തട്ടി ഒരു കേസ് കൂടി

കാഞ്ഞങ്ങാട് : ചെമ്മനാട് കൊമ്പനടുക്കത്തെശ്രുതി ചന്ദ്രശേഖരൻ 32 രണ്ട് യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും തട്ടിയെടുത്തു. യുവതിക്കെതിരെ പൊലീസ് 
ഒരുകേസ് കൂടി റജിസ്ട്രർ ചെയ്തു. രണ്ട് യുവാക്കളുടെ പരാതിയിൽ കാസർകോട്ട ടൗൺ പൊലീസാണ് ഇന്നലെ ശ്രുതിക്കെതിരെ പുതിയൊരു എഫ്. ഐ. ആർ കൂടി റജിസ്ട്രർ ചെയ്തത്. കാസർകോട് ലാബിലെ ജീവനക്കാരനായ
മൈലാട്ടി എരോൽ കിഴക്കെകരയിലെ ദേവിദാസിൻ്റെ 42 പരാതിയിലാണ് പുതിയ കേസ്. യുവാവിനെയും സുഹൃത്തിനെയും പറ്റിച്ച് 73000 രൂപയും 83.81 ഗ്രാം സ്വർണം പണയം വെക്കാൻ വാങ്ങി തിരിച്ച് നൽകിയില്ലെന്ന പരാതിയിലാണ് കേസ്. 2019 മുതൽ 2021 മാർച്ച് വരെയുള്ള കാലത്ത് ബാങ്ക് വഴിയായിരുന്നു പണം വാങ്ങിയത്. ഇൻകംടാക്സ് ഓഫീസറാണെന്നും ബാങ്ക് മാനേജരാണെന്നു മാണ് ഇരുവരോടും പറഞ്ഞത്. മറ്റൊരു യുവാവിനെ സമാന രീതിയിൽ പറ്റിച്ച സംഭവത്തിൽ മേൽപ്പറമ്പ
പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ അറസ്റ്റിലായ ശ്രുതിയിപ്പോൾ റിമാൻ്റിലാണുള്ളത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഹണിട്രാപ്പിലൂടെ ശ്രുതി നിരവധി പേരെ പറ്റിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments