Ticker

6/recent/ticker-posts

പള്ളിക്കര കല്ലിങ്കാലിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാഞ്ഞങ്ങാട്:പള്ളിക്കര കല്ലിങ്കാലിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി.
ബേക്കൽ ബീച്ച് കാണാനെത്തിയ നാല് യുവാക്കളിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെയാണ് കാണാതായത്. ഇന്ന് വൈകീട്ടാണ് സംഭവം. ബേക്കൽ ബീച്ച് കണ്ട് കുളിക്കാനായി കല്ലിങ്കാലിൽ എത്തികടലിൽ ഇറങ്ങിയ സമയം രണ്ട് പേരെയും തിരമാലയിൽ പെട്ട് കാണാതാവുകയായിരുന്നു. 20, 22 പ്രായം വരുന്ന യുവാക്കളെയാണ് കാണാതായത് . ഇവർ കോട്ടയം സ്വദ്ദേശികളാണ്. ബേക്കൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി വരുന്നു.
Reactions

Post a Comment

0 Comments