കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറങ്ങാടി ബാക്കോട് ബി.കെ. ജംഷീർ 31 ആണ് അറസ്റ്റിലായത്. 0.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഡാൻസാഫ് അംഗങ്ങൾ തടഞ്ഞു വച്ച് ഹോസ്ദുർഗ് പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു . ഡാൻസാഫ് അംഗങ്ങളായ
സനീഷ് കുമാർ, ജ്യോതിഷ്, സുരേഷ്, ജയേഷ്, രാഹുൽ എന്നിവർ ചേർന്ന് തൂഫാൻ്റെ ഭാഗമായി നടന്നതിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
0 Comments