Ticker

6/recent/ticker-posts

പാലം അപകടാവസ്ഥയിൽ ഭീതിയോടെ നാട്ടുകാർ

കാഞ്ഞങ്ങാട് : ചെങ്കള പഞ്ചായത്തിലെ അഞ്ച്(നാരംപാടി),ആറ് (അർളടുക്ക),വാർഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി ബണ്ടുംകുഴി പാലം അപകടാവസ്ഥയിൽ.  കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്. കാലപ്പഴക്കത്താലുള്ള ബലക്ഷയത്തിനു പുറമെ പാലത്തിൽ നിരന്തരമായി വാഹനങ്ങൾ പ്രവേശിക്കുന്നതും വീതി കുറഞ്ഞ പാലത്തിന് കൈവരികൾ ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു.    പാലം പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  കോൺക്രീറ്റ് പാളികൾ അടർന്നു വീണ് ഇരുമ്പ് കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളത്. പുതിയ പാലം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്ന്അധികൃതർ പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. 2002ൽ പി ബി അബ്ദുൽ റസാഖ് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പണിത പാലമാണിത്.വേഗം തന്നെ പുതിയ പാലം പണിത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇപ്പോൾ ചുറ്റുപാടും വെള്ളമാണ്. ഇത് വഴി ജീവൻ പണയം വച്ചാണ് കുട്ടികളുടെ യാത്ര.
Reactions

Post a Comment

0 Comments