കാഞ്ഞങ്ങാട് :അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ളവയുടെ പ്രവേശന കവാടമായ പാലക്കുന്ന് ടൗണിനെ വൃത്തിയും സൗന്ദര്യവുമുള്ള നഗരമാക്കി മാറ്റുന്നതിന് ഉദുമ ഗ്രാമ പഞ്ചായത്ത് ആവിഷ്ക്കരിച്ച് ജനകീയ കമ്മറ്റി മുഖാന്തിരം നടപ്പിൽ വരുത്തുന്ന ക്ലീൻ ആൻ്റ് ബ്യൂട്ടി ഉദുമയുടെ ഭാഗമായി അനധികൃതമായും അശാസ്ത്രീയമായ തട്ട് കടകൾ നീക്കം ചെയ്തു. പല തട്ട് കടകളും ഉടമസ്ഥർ ഇല്ലാത്തതോ ഭീമമായ തുകയ്ക്ക് മേൽ വാടകയ്ക്ക് നൽകുന്നതോ ആണെന്ന് ബന്ധപെട്ട വർ പറഞ്ഞു. പല തട്ട് കടകളും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലും യാതൊരു അനുമതി ഇല്ലാതെയുമാണെന്നും പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്തിൻ്റെ വികസനത്തിൽ ഉദുമ ബീച്ച് ടൂറിസം പദ്ധതിയും ക്ലീൻ ആൻ്റ് ബ്യൂട്ടി ഉദുമ പദ്ധതിയും നടപ്പിലാക്കാന്നുന്നത് പഞ്ചായത്ത് ഭരണസമിതി പുതുതായി രൂപീകരിച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് വർക്കിംഗ് ഗ്രൂപ്പിന് കിഴിലാണ്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വർക്കിംഗ് ഗ്രൂപ്പിൻ്റെ ചെയർമാൻ കൊപ്പൽ വാർഡംഗം ജലീൽ കാപ്പിലും വൈസ് ചെയർമാൻ കോട്ടിക്കുളം വാർഡംഗം വിനയകുമാറും ആണ് ക്ലീൻ ആൻ്റ് ബ്യൂട്ടി ഉദുമയ്ക്ക് നേതൃത്വം നൽകുന്ന ജനകീയ കമ്മറ്റിയുടെ ചെയർമാൻ കുട്ടി പാലക്കുന്നും വർക്കിംഗ് ചെയർമാൻ ജംഷീദ് പാലക്കുന്നും കൺവീനർ ദിവാകരൻ ആറാട്ട് കടവും ട്രഷറർ പ്രമോദ് മൂകാംബികയുമാണ്.
0 Comments