Ticker

6/recent/ticker-posts

ഓണത്തിനൊരു പൂക്കാലമൊരുക്കാൻ പരപ്പ

പരപ്പ: ഓണത്തിനൊരു പൂക്കാലം ഉരുങ്ങുന്നു.
പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓണത്തിനൊരു പൂക്കാലം എന്ന പദ്ധതിയുടെ ഭാഗമായി ജെ. ഇൽ. ജി. ഗ്രുപ്പുകൾക്ക് ചെണ്ടു മല്ലി  തൈകളുടെ വിതരണം നടത്തി. വിവിധ പഞ്ചായത്തിലെ 151ഗ്രുപ്പ് കൾക്ക്  തൈകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്തിൽ   ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് നിർവഹിച്ചു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. വി. ശ്രീലത, ഗ്രാമ പഞ്ചായത്ത്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ. ഷൈലജ.  ജയശ്രീ. എൻ. എസ്.. എ. ഡി. എ. അരുൺ, ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ. കെ. ജി. കുടുംബശ്രീ സി.ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ  ഹരിത സ്വാഗതവും കൃഷി അസിസ്റ്റന്റ് രവി നന്ദി  പറഞ്ഞു.
Reactions

Post a Comment

0 Comments