കാഞ്ഞങ്ങാട്:പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെയുള്ള മറ്റൊരു പോക്സോ കേസിന്റെ വിചാരണ നടപടിക്രമങ്ങൾ തുടങ്ങി. കുടക് നാപ്പോക്ക് സ്വദേശി സലീം (36 പ്രതിയായ കേസിന്റെ വിചാരണ നടപടിക്രമങ്ങളാണ് തുടങ്ങിയത്.മേൽപ്പറമ്പ് പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്.പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കർണാടക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊണ്ടുപോയതായും പരാതിയിൽ ഉണ്ടായിരുന്നു. ഹോസ് ദുർഗ് പോക്സോ കോടതിയിലാണ് വിചാരണ നടക്കുന്നത്. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. സാക്ഷികൾക്ക് കോടതി സമൻസും അയച്ചു.
0 Comments