Ticker

6/recent/ticker-posts

ഏക മകൻ മുങ്ങി മരിച്ചതിന് പിന്നാലെ റോഡ് റോളറിൽ ഓട്ടോയിടിച്ച് പിതാവ് അബോധാവസ്ഥയിൽ, സഹായവുമായി വിദ്യാർത്ഥിനികളും ഓട്ടോ ഡ്രൈവർമാരും

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവർ അരയി വട്ടത്തോട്ടെ അബ്ദുള്ള കുഞ്ഞി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ.
കഴിഞ്ഞ ദിവസം കാലിക്കടവിൽ ജംഗ്ഷനിലായിരുന്നു അപകടം . ദേശീയപാത നിർമ്മാണ പ്രവൃത്തിക്കെത്തിയ റോഡ് റോളറിൽ അബ്ദുള്ളകുഞ്ഞി ഓടിച്ച ഓട്ടോറിക്ഷ 
യിടിക്കുകയായിരുന്നു. അപകടത്തിൽ വലത് കാലിൻ്റെ തുടയെല്ലുകളും കാൽമുട്ടും തകർന്ന നിലയിൽ കണ്ണൂരിലെ മിംസ് ആശുപത്രിയിലും മംഗലാപുരം ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പിന്നീട് ബോധം തിരിച്ച് കിട്ടിയില്ല. ശസ്ത്രക്രിയക്കിടെ ഒരു ഭാഗം തളർന്നു.
സുഹൃത്തുക്കളോടൊപ്പം അരയി കാർത്തിക പുഴയിൽ കുളിക്കാനിറങ്ങിയ മകൻ 16 കാരൻ വിദ്യാർത്ഥി മുഹമ്മദ് സിനാൻ ഇക്കഴിഞ്ഞ 28 ന് മുങ്ങിമരിച്ചിരുന്നു. ഏക മകൻ്റെ അപ്രതീക്ഷിത വേർപാടിൽ കടുത്ത മാനസ്സികാവസ്ഥ അനുഭവിച്ച് വരുന്ന കുടുംബത്തിനാണ് വീണ്ടും ഇരുട്ടടിയായി കുടുംബനാഥൻ്റെ അപകടമുണ്ടായത്.
കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ കൊണ്ട് വിടുകയും തിരിച്ച് കൊണ്ട് പോകുകയും ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ എന്ന നിലയിൽ സ്റ്റു ഡൻസ്
ഓട്ടോ ഡ്രൈവർമാരും ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന്  ചികിത്സ സഹായ പ്രവർത്തനം നടത്തി തുക സമാഹരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ടും ചികിത്സാ സഹായ കമ്മറ്റി രക്ഷാധികാരിയുമായ ബഷീർ ആറങ്ങാടിക്ക് പ്രിൻസിപ്പൾ അനിത ജോസഫ് തുക കൈമാറി. വിദ്യാർത്ഥിനികളായ പാർവ്വതി രാജേഷ്, ശിവാനി ഓട്ടോഡ്രൈവർമാർ  ചടങ്ങിൽ പങ്കെടുത്തു.  ചികിൽസക്ക് ഇനിയും ഭീമമായ തുകേ വേണ്ടി വരും. നാട്ടുകാർ ചികിൽസ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കരുണ വറ്റാത്ത വരുടെ സഹായമുണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments