കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽകാ
ർ സ്കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവതിക്കും മകനും പരിക്കേറ്റു. കോളിച്ചാൽ പോളിയപ്പുറത്തെ ശ്രിനിത്തിൻ്റെ ഭാര്യ ധന്യ 34 മകൻ ആദിദേവ് 10 എന്നിവർക്കാണ് പരിക്ക് . രാത്രി സ്മൃതി മണ്ഡപത്തിനടുത്താണ് അപകടം. മകനെയും പിന്നിലിരുത്തി ധന്യ ഓടിച്ച് പോവുകയായിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ. ഇൻ്റി കെറ്റർ ഇടാതെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും
ടി ബി റോഡ് ഭാഗത്തേക്ക് കാർ ഓടിച്ചു വരുന്നത് കണ്ട് സ്കൂട്ടർ സൈഡിൽ നിർത്തിയ സമയം കാർ ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments