Ticker

6/recent/ticker-posts

കൊടുങ്കാറ്റിൽ നാട് നടുങ്ങി കസേരകൾ പറന്നു വൻ കൃഷി നാശം തെങ്ങ് വീണ് വീട് തകർന്നു ഉറങ്ങി കിടന്ന കുടുംബം രക്ഷപ്പെട്ടത് അൽഭുതകരമായി, നിരവധി വൈദ്യുതി തൂണുകൾ നെടുകെ പിളർന്നു

കാഞ്ഞങ്ങാട് : ഇന്നലെ രാത്രിയുണ്ടായ
കൊടുങ്കാറ്റിൽ നാട് നടുങ്ങി. വീട്ടിൽ നിന്നും കസേരകൾ പറന്നു. വൻ കൃഷി നാശ മുണ്ടായി. തെങ്ങ് വീണ് വീട് തകർന്നു ഉറങ്ങി കിടന്ന കുടുംബം രക്ഷപ്പെട്ടത് അൽഭുതകരമായി. രാത്രി 11.30 മണിയോടെയാണ് കാറ്റുണ്ടായത്. ജില്ലയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും കാറ്റ് വീശിയടിച്ചു. പലരും ഉറക്കത്തിലായിരുന്നുവെങ്കിലും ഞെട്ടിയുണർന്നു. കൊട്ടോടി ടൗണിന് സമീപത്തെ റഷീദിൻ്റെ വീട്ടിലെ സിറ്റ്ഔട്ടിൽ നിന്നും കസേരകൾ പറന്നു. പൊട്ടി പൊളിഞ്ഞ കസേരകൾ രാവിലെ റോഡിൽ നിന്നു മാണ് കിട്ടിയത്. തൊട്ടടുത്ത വീട്ടിൽ നിന്നും പാത്രങ്ങളും പറന്നു. തെങ്ങുകൾ നിരവധി എണ്ണം നെടുകെ പിളർന്നു. കവുങ്ങ് കൃഷിയടക്കം വ്യാപകമായി നശിച്ചു. അജാനൂർ കൊളവയലിൽ മൂന്ന് വൈദ്യുതി തൂണുകൾ നെടുകെ പിളർന്ന്  റോഡിൽ കിടക്കുകയാണ്. ചൂട്ടുവം, ആലിൻ കീഴ് , പരപ്പഭാഗങ്ങളിലും 
വൈദ്യുതി തൂണുകൾ തകർന്നു. വ്യാപകമായി മരം പൊട്ടിവീണു. വൈദ്യുതി വിതരണം രാത്രി മുതൽ താറുമാറായി കിടക്കുകയാണ്.
മൂത്തപ്പനാർ കാവ്,മൂവാരിക്കുണ്ട്പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായി.
വീട് കാറ് എന്നിവ തകർന്നു
കാഞ്ഞങ്ങാട് സൗത്ത്
മൂവാരിക്കുണ്ടിലെകൃഷ്ണൻ്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. പൂർണമായും തകർന്നു.വീടിനകത്ത് ഉറങ്ങുകയായിരുന്നകൃഷ്ണനും കുടുംബവുംഅത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വീടിൻ്റെ മേൽക്കൂരപൂർണ്ണമായും തകർന്നു വീണ നിലയിലാണ്. വീടിനു മുന്നിലെഷീറ്റ്കിലോമീറ്റർ അകലെതെറിച്ചു . വീടിന് മുന്നിൽ
നിർത്തിയിട്ടകാറിൻ്റെചില്ലുകൾതകർന്നു. നിരവധി തെങ്ങുകൾ പൊട്ടിവീണു.
ബേബിയുടെ വീടിന്
മുകളിൽപ്ലാവ് വീണു. ഈ ഭാഗത്ത് നിരവധി
വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാസർകോട്, കാഞ്ഞങ്ങാട് സ്ഥലങ്ങളിൽ കാറ്റനുഭവപ്പെട്ടു.
Reactions

Post a Comment

0 Comments