കാഞ്ഞങ്ങാട് : മൊബൈൽ ഫോൺ സ്റ്റാറ്റസ് മൽസരം ഫലം കണ്ടു. കളഞ്ഞു കിട്ടിയ സ്വർണ മോതിരത്തിന്റെ ഉടമയെത്തി. കണ്ണി വയലിലെ അധ്യാപകൻ രതീഷ് ചിറ്റടിയാണ് മോതിരം തേടിയെത്തിയത്. ഈ മാസം 16ന് സ്വർണ്ണ മോതിരം കളഞ്ഞു പോവുകയായിരുന്നു. ചീമേനി ജനത ഹോട്ടൽ ജീവനക്കാരൻ ബഷീറിനാണ് മോതിരം കളഞ്ഞു കിട്ടിയത്.ഉടൻ ഉടമ സുബൈറിനെ അറിയിക്കുകയായിരുന്നു.എന്നാൽ പല ഭാഗങ്ങളിലേക്കും വിവരം നൽകിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല തുടർന്നാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് വച്ച് മത്സരം സംഘടിപ്പിച്ചത്. സ്റ്റാറ്റസ് കണ്ട് ഉടമ എത്തിയാൽ 500 രൂപയുടെ ഭക്ഷണം സമ്മാനമായി നൽകുമെന്നായിരുന്നു വാഗ്ദാനം.ചീമേനി നെടുമ്പയിലെ രമ്യ ഷിജുവിന്റെ സ്റ്റാറ്റസ് കണ്ടാണ് രതീഷ് വിളിച്ചത്.ഇതോടെ രമ്യ സമ്മാനത്തിന് അർഹയായി.ഇന്നലെ ചീമേനിയിലെ ഹോട്ടലിൽ വച്ച് സ്വർണ മോതിരം വ്യാപാരി വ്യവസായി ഏകോപനസമിതി ചീമേനി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ രതീഷിന് കൈമാറി.ചടങ്ങിൽ വച്ച് രമ്യ ഷിജുവിനുള്ള സമ്മാനം നൽകി.
0 Comments