Ticker

6/recent/ticker-posts

രണ്ട് കിലോ കഞ്ചാവുമായി 25 കാരൻ അറസ്റ്റിൽ സ്കൂട്ടർ കസ്റ്റഡിയിൽ

കാസർകോട്:രണ്ട്കിലോയോളംകഞ്ചാവുമായി25 കാരനെ 
പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിസഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്ക തായൽ വളപ്പിൽ മുഹമ്മദ് അർഷാദിനെ യാണ് അറസ്റ്റ് ചെയ്തത്. കാസർകോട് എസ്.ഐ പി.പി. അഖിലിൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിംഗിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന
റോഡിൽ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നു മാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി . സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു. കാസർകോട് ഭാഗത്ത്
ചില്ലറ വിൽപ്പനക്കായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments