Ticker

6/recent/ticker-posts

കൃഷിയിറക്കൽ ഉത്സവമാക്കി ക്ലബ്ബ് പ്രവർത്തകർ

കാഞ്ഞങ്ങാട്: കൃഷിയിറക്കൽ പൂരപ്പറമ്പാക്കി ക്ലബ്ബ് പ്രവർത്തകർ. കൂട്ടായ പ്രവർത്തനങ്ങളിലൂടെനിരവധി ജനകീയ പ്രവർത്തനങ്ങൾ നടത്തി യകാഞ്ഞങ്ങാട് കാലിക്കടവിലെ ഫ്രണ്ട്സ് ക്ലബ്ബിന്റെഒരു വർഷം നീണ്ടുനിൽക്കുന്ന25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി. സമൂഹസദ്യയുടെവിഭവ ശേഖരണത്തിന്റെ ഭാഗമായിജനകീയനെൽകൃഷി നടീൽ ഉത്സവമാണ് നടന്നത്.സ്വന്തമായിഉല്പാദിപ്പിച്ചവിഭവങ്ങൾ ഉപയോഗിച്ച്സമൂഹ സദ്യ നടത്തുക എന്ന ഉദ്ദേശത്തോടെക്ലബ്ബിനോട് ചേർന്നുള്ള പള്ളോട്ട് വയലിൽരണ്ടര ഏക്കർ സ്ഥലത്ത്പ്രദേശത്തെകുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തിൽ നടി ഉത്സവം നടന്നു.അജാനൂർ പഞ്ചായത്ത്.വികസനസമിതിചെയർപേഴ്സൺ കെ. മീനഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ എം.രാഘവൻഅധ്യക്ഷത വഹിച്ചു. കൃഷിക്ക് സ്ഥലം നൽകിയ പി.ഗൗരിയമ്മ,കൃഷിക്ക്മാർഗനിർദേശങ്ങൾ നൽകുന്ന വി. കെ.ബാലകൃഷ്ണൻഎന്നിവരെ ബി.ഭാസ്കരൻ,ബാബു പള്ളേ ട്ട്എന്നിവർആദരിച്ചു.വർക്കിംഗ് ചെയർമാൻ പി. എം.കൃപലാനി,യുവജനവിഭാഗം കോഡിനേറ്റർ എം. കെ.സഞ്ജയ് രാജ്,വനിതാ വിഭാഗം പ്രസിഡണ്ട് എ. കെ.ലൈല,സെക്രട്ടറി എം .അജിത,പ്രോഗ്രാം കമ്മിറ്റി അംഗം എ.പ്രീജഎന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വി.രഘുസ്വാഗതവുംസംഘാടകസമിതി ജനറൽ കൺവീനർ രതീഷ്കാലിക്കടവ് നന്ദി പറഞ്ഞു.നടീൽ ഉത്സവത്തിന്റെ ഭാഗമായിവയൽ പൂരവും വിവിധ മത്സരങ്ങളും നടത്തി.30 പേർ അടങ്ങുന്നനാല്ടീമുകൾ ആയാണ് മത്സരം നടത്തിയത്.ചുവപ്പ്,മഞ്ഞ്,പച്ച,നീലഎന്നീ നിറത്തിലുള്ളയൂണിഫോം അണിഞ്ഞ്മത്സരങ്ങൾ ആരംഭിച്ചു.തുടർന്ന്കുട്ടികൾക്കും മുതിർന്നവർക്കുമായിബലൂൺ പട്ടികൾ,കസേരകളി,കമ്പവലി,പാളയിൽ വലിക്കൽ,ചട്ടി പൊട്ടിക്കൽ,നാടൻ പാട്ട്,ഞാറ് നടീൽതുടങ്ങിയ വിവിധ മത്സരങ്ങൾനടത്തി.വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകി.നാടൻ വിഭവങ്ങൾ അടങ്ങിയഉച്ചക്കഞ്ഞിയും നൽകി.പ്രദേശത്തെസ്ത്രീകളും കുട്ടികളും അടക്കംനൂറുകണക്കിന് ആളുകൾരണ്ടുദിവസങ്ങളിലായി നടന്നവയലോത്സവത്തിൽപങ്കാളികളായി.

Reactions

Post a Comment

0 Comments