കാഞ്ഞങ്ങാട് :
കളഞ്ഞ് കിട്ടിയ സ്വർണമോതിരത്തിന് അവകാശികളെ കണ്ടെത്താൻസ്റ്റാറ്റസ് മൽസരം സംഘടിപ്പിച്ച് ഹോട്ടലുടമ . ചീമേനിയിലെ ജനതേ ഹോട്ടൽ ഉടമയാണ് മോതിര ഉടമയെ കണ്ടെത്താൻ വിത്യസ്തമാർഗം സ്വീകരിച്ചത്. കളഞ്ഞു കിട്ടിയ സ്വർണത്തിന്റെ അവകാശിയെ തേടിയുള്ള പരസ്യം സ്റ്റാറ്റസ് വെക്കുകയും ആരുടെ സ്റ്റാറ്റസ് കണ്ടാ
ണോ ആഭരണത്തിൻ്റെ ഉടമ വരുന്നത് അവർക്ക് 500 രൂപ സമ്മാനമായി ഹോട്ടൽ ഭക്ഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 16 ന് ചീമേനിയിൽ നിന്നു മാണ് ആഭരണം കളഞ്ഞ് കിട്ടിയത്.
0 Comments