കാഞ്ഞങ്ങാട്: ഏഴാം മൈലിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് പരിക്കേറ്റു.ഇന്നു രാവിലെ ഒൻപതരയോടെയാണ് അപകടം. പരപ്പ സ്വദേശിയും കെഎസ്ഇബി കരാർ ജീവനക്കാരനുമായ ശ്രീധര 57നാണ് പരിക്ക്.ശ്രീധരൻ സഞ്ചരിച്ച ഓട്ടോ എതിർ ഭാഗത്ത് നിന്ന് വന്ന ബസിലിടി ക്കുകയായിരുന്നു.ഓട്ടോയുടെ മുന്നിൽ ഉണ്ടായിരുന്ന മറ്റൊരു ബസ് പെട്ടെന്ന് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് എതിർഭാഗത്തുനിന്ന് വന്ന ബസിലിടിച്ചത്. കണ്ണിനും കാലിനും സാരമായി പരിക്കേറ്റ ശ്രീധരനെ മംഗളൂരു ഏനപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments