Ticker

6/recent/ticker-posts

സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്നിലെ കെ.മുഹമ്മദിൻ്റെ മകൻ കെ. അബ്ദുൾ റഹ്മാൻ 60 ആണ് മരിച്ചത്. കോട്ടിക്കുളം 
വെടിത്തിറക്കലിൽ ഇന്നലെ രാത്രി 9.30 മണിയോടെയാണ് അപകടം. ആറാട്ട് കടവ് ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന അബ്ദുൾ റഹ്മാൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുൻ പ്രവാസിയാണ്. ഭാര്യയും മൂന്ന് മക്കളുണ്ട്.
Reactions

Post a Comment

0 Comments