കാസർകോട്:
യുവാവിന് നേരെ വധശ്രമം. സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചെങ്കള ബേർക്കയിലെ അബൂബക്കർ സിദ്ദീഖിന് 38നേരെയാണ് അക്രമമുണ്ടായത്. ബേർക്കയിൽ വെച്ച് ഒരു സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം
ഇരുമ്പ് വടി
കൊണ്ട് തലക്കടിച്ച സമയം ഒഴിഞ്ഞ് മാറിയിരുന്നില്ലെങ്കിൽ മരണം സംഭവിക്കുമെന്നാണ് കേസ്. രണ്ടാം പ്രതി
ഇരുമ്പ് വടികൊണ്ട് തലക്കും മൂക്കിനും വലതു കണ്ണിന് താഴെയും അടിച്ച് എല്ല് പൊട്ടിച്ചു. ഹാമർ കൊണ്ടും മറ്റും അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. കണ്ടാലറിയാവുന്ന വരടക്കം 10 പേർക്കെതിരെ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.
0 Comments