രാജപുരത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പാണത്തൂർ മാവുങ്കാലിൽ 16 കാരനെയാണ് സ്കൂട്ടർ ഓടിക്കുന്നതിനിടെ പിടികൂടിയത് സഹോദരനെതിരെയാണ് കേസ്.രാജപുരം മുണ്ടോട്ട് 17 കാരനെയും പിടികൂടി. ഇവിടെ ബന്ധുവിനെതിരെ കേസെടുത്തു. ബേക്കൽ പൊലിസും കേസെടുത്തിട്ടുണ്ട് .17 കാരൻ കാറോടിക്കുന്നതിനിടെയാണ് പിടിയിലായത് പള്ളത്തു വച്ചാണ് പിടികൂടിയത്. മേൽപ്പറമ്പ് ഭാഗത്തുനിന്നും പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.പോലീസ് ചോദ്യം ചെയ്യലിൽ മാതാവാണ് കാറോടിക്കാൻ നൽകിയതെന്ന് വിവരം ലഭിച്ചു. തുടർന്ന് 17 കാരന്റെ മാതാവിനെതിരെ ബേക്കൽ പൊലിസ് കേസെടുത്തു.
കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് 16 കാരന് വാഹനമോടിക്കാൻ നൽകിയതിന് പിതാവിനെതിരെ കാസർകോട് പൊലിസ് കേസെടുത്തു. ഹാർബറിൽ നിന്ന് നെല്ലിക്കുന്ന് ഭാഗത്തേക്ക് വാഹനം ഓടിക്കുന്നതിനിടെയാണ് 16 കാരനെ കസ്റ്റഡിയിലെടുത്തത്. വിദ്യാനഗറിൽ 16കാരന് വാഹനമോടിക്കാൻ കൊടുത്തതിന് പിതൃ സഹോദരനെതിരെ കേസെടുത്തു സിറ്റിസൺ നഗറിൽ നിന്നും എർമാളത്തേക്ക് പോകുന്നതിനിടെ യാണ് പിടികൂടിയത്.
0 Comments