Ticker

6/recent/ticker-posts

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു

കാസർകോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസർകോട് ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മയ്യത്ത് കണ്ണൂർ ജില്ലയിലെ എട്ടിക്കുളത്തുള്ള വീട്ടിലാണുള്ളത്.
 ജാമിയ സഅദിയ ജനറൽ സെക്രട്ടറി, സമസ്ത കേന്ദ്ര മുശാവറ അംഗവും,ഉള്ളാൾ   ദക്ഷിണ കന്നഡ ഖാളിയുമായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് എട്ടിക്കുളത്ത് നിന്ന് കുറ (മംഗലാപുര)ത്തേക്ക് കൊണ്ടുപോകും.
9 മണിക്ക് ചടങ്ങുകൾകുറത്ത്  മംഗലാപുരം കുറത്ത് നടക്കും.
ഇന്നലെ രാത്രി   പരപ്പ ,കമ്മാടത്ത് സ്വലാത്ത് മജ്‌ലിസിന് ഏറെ വൈകുവോളം നേതൃത്വം വഹിച്ചിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഉള്ളാൾ തങ്ങളുടെ മകനുമാണ്.  ഉത്തര മലബാറിൽ ആയിരക്കണക്കിന് ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകിയ പണ്ഡിതനായിരുന്നു.
Reactions

Post a Comment

0 Comments