Ticker

6/recent/ticker-posts

ബൈക്കിന് പിന്നിൽ കാറിടിച്ച് കോളേജ് ബസ് ഡ്രൈവർ മരിച്ചു മകന് ഗുരുതരം വാഹനം നിർത്താതെ പോയി

 നീലേശ്വരം: പിതാവും മകനും സഞ്ചരിച്ച
ബൈക്കിന് പിറകിൽ കാറിടിച്ചു. ഒരാൾ മരിച്ചു.
പള്ളിക്കര മേൽപ്പാലത്തി ആണ് അപകടം. സാരമായി  പരിക്കേറ്റ മകനെ കണ്ണൂരിലെ  പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ സ്വദേശി പുതിയ പുരയിൽ എൻ.ടി. മൂസയുടെ മകൻെ കെ.വി.
 ഹുസൈൻ 58 ആണ് മരിച്ചത്. മകൻ ഫൈസലി  29നാണ് പരിക്ക്.   . ഇന്ന് അർദ്ധരാത്രി
 12.30 മണിക്കാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിൽ പിറകിൽനിന്നും വന്ന കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ  പോയി. പരിക്കേറ്റ ഇരുവരെയും ഉടൻ തേജസിനെ സഹകരണ ആശുപ
ത്രിയിലും പിന്നീട്  ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലേക്കും മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ് ഹുസൈൻ മരിച്ചു.  മംഗളൂരുവിലെ ബന്ധുവീട്ടിൽ പോയി   ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൻ്റെ ബസ് ഡ്രൈവറായിരുന്നു. മുൻ പ്രവാസിയാണ്. ഫൈസലാണ് ബൈക്ക് ഓടിച്ചിരുന്നത്. വെള്ള കാറിനെ നീലേശ്വരം പൊലീസ് തിരയുന്നു.
Reactions

Post a Comment

0 Comments