Ticker

6/recent/ticker-posts

ടർഫ് തകർന്നു വീണു ഏഴ് വൈദ്യുതി പോസ്റ്റുകൾ തകർന്നു വൻ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട് : പള്ളിക്കര മവ്വലിലെ ടർഫ്
കാറ്റിൽ നിലംപൊത്തി. ഏഴ്
വൈദ്യുതി
പോസ്റ്റുകൾ തകർന്നു. വൻ ദുരന്തമാണ് ഒഴിവായത്.
 ഇന്ന് പുലർച്ചെ ഒരുമണി
യോടെയാണ് തകർന്നു വീണത്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിക്കര,മൗവ്വൽ
റോഡരികിലുള്ള ടർഫാണ് നിലം
പൊത്തിയത്. ശക്തമായ കാറ്റിൽ തകർന്ന് വീഴുകയായിരുന്നു. ഈ സമയം ആളില്ലാത്തത് വൻ അപകടം ഒഴിവാക്കി. മേൽക്കൂരയടക്കം
റോഡിൽ കിടക്കുകയാണ്. ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചു.
വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് അപകടം നടന്നത്. പകൽ സമയമാണ് അപകടമെങ്കിൽ വൻ ദുരന്തത്തിന് കാരണമായേനെയെന്ന് നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments