കാഞ്ഞങ്ങാട് :കൊവ്വൽ പള്ളിയിൽ കാറിടിച്ച് യുവാവ് മരിച്ചു. കൊവ്വൽ പള്ളിയിലെ മമ്മു എന്ന് വിളിക്കുന്ന ഷാജിദ് 40 ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. കൊവ്വൽ പള്ളി ടൗണിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസീസ് - ആസിയ ദമ്പതികളുടെ മകനാണ്. സഹോദരൻ: ശംസുദ്ദീൻ.
കൊവ്വൽ പള്ളിയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഷാജിദിൻ്റെ മരണം നാട്ടുകാർക്ക് നൊമ്പരമായി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
0 Comments