Ticker

6/recent/ticker-posts

കെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ചതിന് വധശ്രമത്തിന് കേസ്

ചിറ്റാരിക്കാൽ : ചിറ്റാരിക്കൽ നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായ പരാതിയിൽ ഒരാൾക്കെതിരെ ചിറ്റാരിക്കാൽ
പൊലീസ് വധശ്രമത്തിന് കേസെടുത്തു.
 കെഎസ്ഇബി താത്ക്കാലിക കരാർ
 ജീവനക്കാരനായ
കെ. അരുൺ കുമാറി 33
ൻ്റെ പരാതിയിൽ നല്ലോംപുഴ മാരിപ്പുറത്ത് സന്തോഷ്
ജോസഫിനെതിരെയാണ് കേസ്. വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിച്ച് തെറിപ്പി
ക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചും കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments