കാഞ്ഞങ്ങാട് : ഇന്ന് രാവിലെ
യൂത്ത് ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. കോട്ടച്ചേരി നഗരസഭ മൽസ്യ മാർക്കറ്റിലെ മലിനജലം റെയിൽവെ സ്റ്റേഷൻ റോഡിലേക്ക് ഒഴുക്കി വിടുകയാണെന്നും മാർക്കറ്റിലെ മാലിന്യം പകർച്ചവ്യാധിക്ക് കാരണമാകുന്നതായി വ്യക്തമാക്കിയായിരുന്നു മാർച്ച്. മൽസ്യ മാർക്കറ്റിൽ നിന്നും മാർച്ച് ആരംഭിച്ചു. നഗരസഭ കാര്യാലയത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞ
പ്പോഴാണ് ഉന്തും തള്ളുമായത്. ജില്ലാ പ്രസിഡൻ്റ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു. നദീർ കൊത്തിക്കാൽ അധ്യക്ഷം വഹിച്ചു. റമീസ് ആറങ്ങാടി ഉൾപ്പെടെ നേതൃത്വം നൽകി.
0 Comments