Ticker

6/recent/ticker-posts

തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.    ബേക്കൽ മീത്തൽ മൗവ്വൽ ശ്രീ ക്രഷണ ക്ഷേത്രത്തിന് സമീപത്തെ രാഘവൻ്റെയും മാധവിയുടെയും  മകൻ  അജയൻ 33. ആണ് മരിച്ചത്. തേപ്പ് ജോലികൾ ചെയ്യുന്ന അവിവാഹിതനായ യുവാവ് വർഷങ്ങൾക്ക് മുമ്പ് വീണ് തലക്ക് പരിക്ക് പറ്റിയിരുന്നു ഒരു മാസമുമ്പ് തല വേദനയെ തുടർന്ന് ആശു പുത്രിയിൽ പ്രവേശിച്ചപ്പോഴാണ് പരിക്ക് ഗുരുതമെന്ന് അറിഞ്ഞത്. തുടർന്ന് പരിയാരത്തും മംഗലാപുരത്തും ചികിത്സയിലായിരുന്നു  ചികിത്സക്ക് പണം കണ്ടെത്താൻ മൗവ്വൽരിഫായ്യാ ജുമാ മസ്ജിദിൽ നിന്ന് പണം പിരിച്ച് നൽകിയിരുന്നു. സഹോദരങ്ങൾ: വിജയൻ, ചന്ദ്രാവതി.
Reactions

Post a Comment

0 Comments