കാസർകോട്: നിർത്തിയിട്ടിരുന്ന
സ്വകാര്യ ബസ്സിൻ്റെ ഡീസൽ ടാങ്കിൽ നിന്നും 135 ലിറ്റർ ഡീസൽ മോഷ്ടിച്ചു. കുമ്പള പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന അരിയ പ്പാടി എന്ന സ്വകാര്യ ബസിൽ നിന്നു മാണ് ഡീസൽ ഊറ്റിയത്. പുലർച്ചെ 3.40 മണിക്കാണ് സംഭവം. ബസ് ഉടമ അരിയ പ്പാടിയിലെ എ.എം. സത്താറിൻ്റെ പരാതിയിൽ കുമ്പളപൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവിടെ തന്നെ നിർത്തിയിട്ടിരുന്ന ഗുരുവായൂരപ്പൻ എന്ന
ബസിൽ നിന്നും 150 ലിറ്റർ ഡീസലും ഊറ്റിയെടുത്തു. ബസ് ജീവനക്കാരൻ അവിനാഷിൻ്റെ പരാതിയിൽ മറ്റൊരു കേസും റജിസ്ട്രർ ചെയ്തു.
0 Comments