പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊട്ടോടി പാലപ്പുഴയിലെ കെ.ജെ. രാജേഷിൻ്റെ 36 പരാതിയിൽ കൊച്ചി ദേശാഭിമാനി റോഡിലെ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. രാജേഷിനും ബന്ധുവായ ജിജോയ്ക്കും പോളണ്ടിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 15 ,18,000 രുപ വാങ്ങി വിസ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. 2022 ഡിസംബർ 15 മുതലാണ് പണം നൽകിയത്. 2 ലക്ഷം രൂപ നേരിട്ടും ബാക്കി തുക ബാങ്ക് അകൗണ്ട് വഴിയും കൈമാറിയെന്ന് പരാതിയിൽ പറയുന്നു.
0 Comments