Ticker

6/recent/ticker-posts

മടിക്കൈ അമ്പലത്തുകരക്ക് തണലേകിയ മുത്തശ്ശി മരം ഓർമ്മയാകുന്നു

കാഞ്ഞങ്ങാട് : തല മുറകൾക്ക് തണൽ വിരിച്ച മുത്തശ്ശിമരം നാശത്തിന്റെ വക്കിൽ. ആ യിരക്കൾക്ക് തണലൊരുക്കിയ മുത്തശ്ശിമരം നശിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയാണ് മടിക്കൈ അമ്പലത്തുകരയിലെ നാട്ടുകാര്‍. അമ്പലത്തുകരക്ക് തിലകക്കുറിയായിരുന്നു ഈ പാലമരം. ഇത് വഴി കടന്നു പോകുന്ന യാത്രക്കാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നതും മുത്തശ്ശി മരത്തെയാണ്. മരത്തിനെത്ര പ്രായമുണ്ടെന്ന് പറയാന്‍ ജീവിച്ചിരിക്കുന്ന വർ ആരുമില്ല. ഈ മരച്ചുവട്ടില്‍നിന്നായിരുന്നു പണ്ട് കാലത്ത് വിപ്ല പാർട്ടിയുടെ ഈറ്റില്ലമായ അമ്പലത്തുകരയിലെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും എടുത്തിരുന്നത്. എത്ര എത്രയോഗങ്ങൾ ഈ മരച്ചുവട്ടിൽ വിശ്രമിച്ച വരും നാട്ടുവർത്തമാനം പറഞ്ഞിരുന്ന വരും നിരവധി. ഇലകൾ പൊഴിഞ്ഞ് വാർദ്ധക്യത്തിൻ്റെ എല്ലാ അടയാളങ്ങളും മുത്തശ്ശി മരം പ്രകടിപ്പിക്കുന്നുണ്ട്. മുത്തശ്ശി മരം അപകട ഭീഷണി ഉയര്‍ത്തുന്ന് നാട്ടുകാരിൽ ഇപ്പോൾ ആശങ്കയും ഉളവാക്കുന്നു. വിദ്യാര്‍ത്ഥികളടക്കം ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്ന ആളുകൾക്ക് മരത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഭീഷണിയാവുന്നു. മരച്ചില്ലകള്‍ പൊട്ടിവീഴുന്നതും പതിവാണ്. കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വരുന്ന ഈ മുത്തശ്ശി മരത്തെ സംരക്ഷിക്കാൻ സാധ്യമാകുമോ. അറിയില്ല.

Reactions

Post a Comment

0 Comments