രാജപുരം:കോടോത്ത് ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനി ആദിത്യ (15)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിൽ ആയിരുന്നു. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചു തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് മരണം. ബേഡകം ചേരിപ്പാടി മുട്ടപ്ലാവിലെ കെ. ബാലകൃഷ്ണന്‍ നായർ -മിനി ദമ്പതികളുടെ മകളാണ്. സഹോദരി:ആര്യ (ഡിഗ്രി വിദ്യാർഥിനി ).
അനുശോചിച്ച് നാളെ സ്കൂളിന് അവധിയാണ്. നാളെ രാവിലെ 8.30 ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
0 Comments