കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും
കളഞ്ഞു കിട്ടിയ 2000 രൂപ പൊലീസിലെത്തിച്ച ബ്യൂട്ടിപാർലർ ജീവനക്കാരിക്ക് പൊലീസ് നൽകിയത് 3000 രൂപ സമ്മാനം. കാഞ്ഞങ്ങാട് ബസ സ്റ്റാൻ്റിനടുത്തുള്ള സ ജിഷ ബ്യൂട്ടി പാർലറിലെ ജീവനക്കാരി അമ്പലത്തറ മൂന്നാം മൈലിലെ ചന്ദ്രികക്കാണ് ഹോസ്ദുർഗ് പൊലീസ് സമ്മാനതു കൈമാറിയത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ യാണ് ഒരു പൊതികളഞ്ഞു കിട്ടിയത്. പരിശോധിച്ച
പ്പോൾ പണമാണെന്ന് മനസിലായി. ഉടനെ പണം ഡ്യൂട്ടി പൊലീസിനെ ഏൽപ്പിച്ച് മടങ്ങി. പൊലീസ് ആവശ്യപെട്ട പ്രകാരം ഇന്ന് രാവിലെ സ്റ്റേഷനിലെത്തി. മകളുടെ ഫീസടക്കാൻ 3000 രൂപ ആവശ്യമുള്ളപ്പോഴാണ് പണം കളഞ്ഞു കിട്ടിയതെന്നും ബുദ്ധിമുട്ടിലും മറ്റുള്ളവരുടെ പണം എടുക്കാൻ പാടില്ലെന്ന
ബോധ്യത്തിലാണ് കളഞ്ഞ് കിട്ടിയ പണം ഏൽപ്പിച്ചതെന്ന് ചന്ദ്രിക പൊലീസിനോട് തുറന്നു പറഞ്ഞു. ഇത് കേട്ടപ്പോഴാണ് ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് ചന്ദ്രികക്ക് 3000 രൂപ സമ്മാനമായി നൽകിയത്. ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പണം കൈമാറി.
0 Comments