കാഞ്ഞങ്ങാട്:ഉരുൾപൊട്ടലിലും,പേമാരിയിലുംതകർന്നവയനാട് ജനതയ്ക്ക് കൈത്താങ്ങാവുന്നതിന്
കേരളസ്റ്റേറ്റ്പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്സ്ഫെഡറേഷൻസംസ്ഥാന വ്യാപകമായികാരുണ്യ യാത്ര നടത്തുന്നതിനൊപ്പം
കാസർകോട് ജില്ലാ കമ്മിറ്റിയും കാരുണ്യ യാത്ര നടത്തും.
ഈ മാസം 22ന്ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളുംകാരുണ്യ യാത്രനടത്തും.ജില്ലയിലെ350ബസ്സുകൾഅന്നേദിവസംടിക്കറ്റ് ഇല്ലാതെ യാത്ര നടത്തും. യാത്രക്കാരിൽ നിന്നുംസംഭാവന സ്വീകരിച്ച്പരമാവധി തുക സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് ഫെഡറേഷൻ തീരുമാനം.
22 ന് സ്വകാര്യവാഹനങ്ങൾ ഒഴിവാക്കിമുഴുവൻ ആളുകളും പ്രവർത്തനവുമായി സഹകരിക്കണമെന്ന്ഫെഡറേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പ്രചാരണത്തിന്റെ ഭാഗമായിദൃശ്യ, കിംഗ്, ഫാമിലിഎന്നീ ബസുകൾ
കാരുണ്യ നടത്തി. യാത്രയിലൂടെശേഖരിച്ച 70000 രൂപ കൈമാറി.
ഫെഡറേഷൻ
ഹോസ്ദുർഗ്താലൂക്ക് കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി.ലക്ഷ്മണൻ ,
ഹോസ്ദുർഗ്താലൂക്ക് പ്രസിഡന്റ് എം.
ഹസൈനാർഎന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി .
സംസ്ഥാന കമ്മിറ്റി അംഗംസത്യൻ പൂച്ചക്കാട്,ജില്ലാ ജോ: സെക്രട്ടറി പി.സുകുമാരൻ,ദൃശ്യ ബസ് ഉടമ കെ.വി.സുരേഷ്കുമാർ,വാട്സ്ആപ്പ് കൂട്ടായ്മ ഭാരവാഹികളായ രജീഷ്കാലിച്ചാമരം,ഹരിദാസ് കുന്നുംകൈ, കെ.രഞ്ജിത്ത്,ശ്രീനാഥ്കോഴിത്തട്ട,താലൂക്ക് ട്രഷറർ കെ.വി. രവി,താലൂക്ക് വൈസ് പ്രസിഡണ്ട്മാരായഅബ്ദുൽ അസ്സീസ്, ടി.പി.കുഞ്ഞുകൃഷ്ണൻ,ജോ: സെക്രട്ടറിമാരായ വി.രതീഷ് കുമാർ, വി.കെ.ജിതേഷ് സംസാരിച്ചു.താലൂക്ക്സെക്രട്ടറി എ.വി.പ്രദീപ്സ്വാഗതം പറഞ്ഞു.
0 Comments